ഖൽബിൽ തേനൊഴുക്കി കോഴിക്കോട്ടെ പുരാതന സ്കൂൾ സെൻറ് ജോസഫ്‌സ് സ്കൂൾ | Oneindia Malayalam

2018-01-19 58


ഖല്‍ബിലെ കോഴിക്കോടെന്ന മധുരമൂറുന്ന പ്രദര്‍ശനത്തിന് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. സ്‌കൂളിന്റെ 225ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നഗരത്തിന്റെ ചരിത്രവും വര്‍ത്തമാനവും അയവിറക്കുന്ന പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഖല്‍ബിലെ കോഴിക്കോട് എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. മധുരമൂറുന്ന ചുവന്ന ഹലുവ മുറിച്ച് പ്രൊഫ. എംജിഎസ് നാരായണന്‍ കോഴിക്കോടിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള കഥപറച്ചിലിന് തുടക്കമിട്ടു. സപ്ലൈകോ എംഡി മുഹമ്മദ് അനീഷ്, ചിത്രകാരി കബിത മുഖോപാധ്യായ എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു.1947ല്‍ പൊന്നാനിയില്‍നിന്ന് ഇന്റര്‍മീഡിയറ്റിന് പഠിക്കാനായി ഗുരുവായൂരപ്പന്‍ കോളെജില്‍ എത്തിയതുമുതലുള്ള കാര്യങ്ങള്‍ എംജിഎസ് ഓര്‍ത്തെടുത്തു. കോഴിക്കോടിന്റെ പൈതൃകങ്ങളിലൊന്നാണ് സെന്റ് ജോസഫ്‌സ് സ്‌കൂളെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും മുന്നില്‍ തുറന്ന വാതിലായിരുന്നു ഈ നഗരവും സമീപപ്രദേശങ്ങളും. അധിനിവേശത്തിന് വന്നവരോട് യുദ്ധം ചെയ്യുകയോ ആരെയും പുറത്താക്കുകയോ ചെയ്തില്ല.

Free Traffic Exchange